Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heartattack

Family Health

സിപിആർ എപ്പോൾ, എങ്ങനെ..?

ഒ​രു വ്യ​ക്തി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​യ്ക്കു​ക​യോ ര​ക്തം ഫ​ല​പ്ര​ദ​മാ​യി പ​മ്പ് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ ര​ക്ത​ചം​ക്ര​മ​ണം നി​ല​നി​ർ​ത്തു​ന്ന​തി​നും സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ​ക്ക് ഓ​ക്‌​സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് കാ​ർ​ഡി​യോ ​പ​ൾ​മ​ണ​റി റെ​സ​സി​റ്റേ​ഷ​ൻ(സി​പി​ആ​ർ) ന​ൽ​കു​ന്ന​ത്.

സി​പി​ആ​ർ എപ്പോൾ?

1. രോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​പാ​ട് മ​ന​സി​ലാ​ക്കു​ക. ഷോ​ക്കേ​റ്റ് കി​ട​ക്കു​ക​യാ​ണോ മ​ദ്യ​പി​ച്ചു കി​ട​ക്കു​ക​യാ​ണോ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കു​ക

2. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി രോ​ഗി​യു​ടെ മു​ന്നി​ൽ നി​ന്ന് ഇ​രു​തോ​ളു​ക​ളി​ലും ത​ട്ടി ഉ​ച്ച​ത്തി​ൽ വി​ളി​ക്കു​ക (3 പ്രാ​വ​ശ്യം).

3. പ്ര​തി​ക​ര​ണ​മി​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള ആ​രെ​യെ​ങ്കി​ലും സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കു​ക​യും ആം​ബു​ല​ൻ​സി​നാ​യി 108 ൽ ​വി​ളി​യ്ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ക

4. ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും തി​രി​ച്ച​റി​യു​ക. ക​ഴു​ത്തി​ൽ, ശ്വാ​സ​നാ​ള​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്ത് വി​ര​ലു​ക​ൾ അ​മ​ർ​ത്തി തു​ടി​പ്പ് (ക​രോ​ട്ടി​ഡ് പ​ൾ​സ്) പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. നെ​ഞ്ച് ഉ​യ​ർ​ന്ന് താ​ഴു​ന്ന ചെ​റു ച​ല​ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​റി​യാ​നാ​യി ച​രി​ഞ്ഞു സൂ​ക്ഷ്‌​മ​മാ​യി നോ​ക്കു​ക. ഉ​ച്ഛ്വാ​സം ക​വി​ളി​ൽ ത​ട്ടു​ന്നു​ണ്ടോ എ​ന്ന് ശ്ര​ദ്ധി​യ്ക്കു​ക.

സി​പി​ആ​ർ ന​ൽ​കു​ന്ന​തെ​ങ്ങ​നെ?

5. ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും ഇ​ല്ലെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് രോ​ഗി​യ്ക്ക് സി​പിആ​ർ. ന​ൽ​കേ​ണ്ട​താ​ണ്. അ​തി​നാ​യി രോ​ഗി​യെ ഉ​റ​പ്പു​ള്ള ഒ​രു പ്ര​ത​ല​ത്തി​ൽ കി​ട​ത്തു​ക

നെ​ഞ്ചി​ൽ അ​മ​ർ​ത്തു​ന്ന​തി​നാ​യി കൈ​പ്പ​ത്തി​യു​ടെ താ​ഴ​ത്തെ ഭാ​ഗം രോ​ഗി​യു​ടെ നെ​ഞ്ചി​ന്‍റെ മ​ദ്ധ്യ​ഭാ​ഗ​ത്ത് മു​ല​ക്ക​ണ്ണു​ക​ൾ​ക്കി​ട​യി​ൽ (Nipple Line), (അ​താ​യ​ത് നെ​ഞ്ചി​ന്‍റെ അ​ടി​ഭാ​ഗ​ത്തുനി​ന്ന് ര​ണ്ട് വി​ര​ലു​ക​ൾ ചേ​ർ​ത്ത് തി​ര​ശ്ചീ​ന​മാ​യി (Horizontal) പി​ടി​ക്കു​ന്ന അ​ക​ലം) വ​യ്ക്കു​ക.

അ​ടു​ത്ത കൈ ​ആ​ദ്യ​ത്തെ കൈ​യു​ടെ മു​ക​ളി​ൽ കോ​ർ​ത്ത് പി​ടി​ക്കുക. കൈ​മു​ട്ടു​ക​ൾ നി​വ​ർ​ത്തി വ​യ്ക്കു​ക. തോ​ളു​ക​ൾ രോ​ഗി​യു​ടെ നെ​ഞ്ചി​ന് മു​ക​ളി​ൽ വ​രു​ന്ന വി​ധ​ത്തി​ൽ ആ​യി​രി​ക്ക​ണം. തു​ട​ർ​ന്ന് കൈ​ക​ൾ വ​ള​യ്ക്കാ​തെ, നേ​രെ വ​ച്ച്, ശ​രീ​ര​ഭാ​രം ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ലേ​ക്ക് അ​മ​ർ​ത്തു​ക. നെ​ഞ്ച് ഏ​ക​ദേ​ശം 5 സെ​ന്‍റിമീ​റ്റ​ർ താ​ഴ​ണം; എ​ന്നാ​ൽ 6 സെ​ന്‍റിമീ​റ്റ​റി​ൽ കൂ​ട​രു​ത്. ഒ​രു സെ​ക്ക​ൻ​ഡി​ൽ ര​ണ്ട് എ​ന്ന തോ​തി​ൽ 30 പ്രാ​വ​ശ്യം ഉ​ച്ച​ത്തി​ൽ എ​ണ്ണി​ക്കൊ​ണ്ട് അ​മ​ർ​ത്തു​ക. ഓ​രോ അ​മ​ർ​ത്ത​ലി​നുശേ​ഷ​വും നെ​ഞ്ച് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​യ ശേ​ഷം മാ​ത്ര​മേ വീ​ണ്ടും അ​മ​ർ​ത്താ​വൂ. 30 പ്രാ​വ​ശ്യം വീ​തം 5 ത​വ​ണ ചെ​യ്യു​ക

6 ഹൃ​ദ​യ​മി​ടി​പ്പും പ​ൾ​സും ഉ​ണ്ടോ എ​ന്ന് നോ​ക്കു​ക. ഇ​ല്ലെ​ങ്കി​ൽ സി.​പി.​ആ​ർ. തു​ട​രു​ക (30 പ്രാ​വ​ശ്യം വീ​തം 5 ത​വ​ണ). രോ​ഗി ശ്വ​സി​ക്കു​ന്ന​ത് വ​രെ​യോ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത് വ​രെ​യോ സിപിആർ തു​ട​രു​ക.

വിവരങ്ങൾ- ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ആ​രോ​ഗ്യ കേ​ര​ളം, തി​രു​വ​ന​ന്ത​പു​രം.

Health

ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ ബ​യോ സൂ​ച​ക​ങ്ങ​ൾ

ഹൃ​ദ്രോ​ഗ​മു​ണ്ടാ​ക്കു​ന്ന​തി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യെ​ന്ന് പ​ര​ക്കെ മു​ദ്ര​കു​ത്ത​പ്പെ​ടു​ന്ന കൊ​ള​സ്ട്രോ​ൾ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്ന 40-50 ശ​ത​മാ​നം പേ​രി​ലും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് വ​സ്തു​ത. പ​ക്ഷേ, ഹൃ​ദ്രോ​ഹം ത​ട​യാ​നും അ​റ്റാ​ക്ക് വീ​ണ്ടും വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​നും എ​ല്ലാ വൈ​ദ്യ​ശാ​സ്ത്ര​സം​ഘ​ട​ന​ക​ളും ഉ​ന്നം വ​യ്ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ എ​ൽ​ഡി​എ​ൽ കോ​ള​സ്ട്രോ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​ണ്.

കൊ​ള​സ്ട്രോ​ൾ കു​റ​വാ​യി​ട്ടും...

ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ എ​ൽ​ഡി​എ​ൽ 25 മി​ല്ലി​ഗ്രാം‍/ സെ​ഡി​ലി​റ്റ​റാ​ണ്. അ​തു​കൊ​ണ്ട് ന​വ​ജാ​ത​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​മേ ഉ​ണ്ടാ​കി​ല്ല എ​ന്ന് വാ​ദി​ക്കു​ന്നു. അ​പ്പോ​ൾ ഹൃ​ദ്രോ​ഗ​ത്തെ ഒ​ഴി​വാ​ക്കാ​ൻ എ​ൽ​ഡി​എ​ൽ എ​ത്ര​ത്തോ​ളം കു​റ​യാ​മോ അ​ത്ര​യും ന​ന്ന് എ​ന്നു പ​ല​രും വാ​ദി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ൾ കു​റ​വാ​യി​ട്ടും അ​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​തോ?

ബ​യോ സൂ​ച​ക​ങ്ങ​ൾ

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ ബ​യോ​സൂ​ച​ക​ങ്ങ​ളു​ടെ പ്ര​സ​ക്തി ക​ട​ന്നു​വ​രു​ന്ന​ത്. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ പ​രോ​ഷ​മാ​യ ജ​നി​ത​കാ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ള​മു​ണ്ട്‍്? കോ​ശ​ങ്ങ​ളു​ടെ വീ​ക്ക​ത്തോ​ടെ സ​ജീ​വ​മാ​കു​ന്ന സി ​റി​യാ​ക്ടീ​വ് പ്രോ​ട്ടീ​ൻ, ഇ​ന്‍റ​ർ​ലു​ക്കി​ൻ -6, ഫോ​സ്ഫോ ലി​പ്പെ​യ്സ് എ ​ര​ണ്ട്, ഓ​ക്സീ​ക​രി​ക്ക​പ്പെ​ട്ട എ​ൽ​ഡി​എ​ൽ, നൈ​ട്രോ തൈ​റോ​സി​ൻ, ലൈ​പ്പോ​പ്രോ​ട്ടീ​ൻ - എ, ​ഡി -ഡൈ​മ​ർ, ഹോ​മോ​സി​സ്റ്റീ​ൻ, മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ, ബി​എ​ൻ​പി., ട്രോ​പോ​ണി​ൻ തു​ട​ങ്ങി​യ സൂ​ച​ക​ങ്ങ​ളെ​ല്ലാം ഭാ​വി​യി​ലു​ണ്ടാ​കാ​ൻ പോ​കു​ന്ന ഹൃ​ദ​യാ​ഘാ​തം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു.

പ​ല​തും അ​ജ്ഞാ​തം!

ഹാ​ർ​ട്ട് അ​റ്റാ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​ല മാ​ന​സി​ക - ശാ​രീ​രി​ക - ജ​നി​ത​ക ഉ​ദ്ദീ​പ​ന​പ്ര​ക്രി​യ​യി​ലെ അ​വ​സാ​ന അ​ധ്യാ​യ​മാ​യി​ട്ടാ​ണ്. ഇ​നി​യും അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടാ​ത്ത പ​ല അ​ജ്ഞാ​ത ഘ​ട​ക​ങ്ങ​ളും ഈ ​രോ​ഗാ​തു​ര​ത​ക്കു പി​ന്നി​ൽ ഉ​ത്തേജ​ക​മാ​കു​ന്നു.
ആ​ർ​ക്കൊ​ക്കെ അ​റ്റാ​ക്ക് വ​രും ആ​ർ​ക്കു വ​രി​ല്ല എ​ന്നു കൃ​ത്യ​മാ​യി പ​റ​യാ​ൻ എ​ളു​പ്പ​മ​ല്ല. ഒ​ന്നും ഒ​ന്നും ര​ണ്ട് എ​ന്ന് ക​ണ​ക്കു കൂ​ട്ടു​ന്ന​തു​പോ​ലെ ഈ ​നി​ഗൂ​ഢ പ്ര​തി​ഭാ​സ​ത്തെ നി​ർ​വ​ഹി​ക്കു​ക സാ​ധ്യ​മ​ല്ല.

വൈ​ദ്യ​പ​രി​ശോ​ധ​ന

അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം ക​ണ്ണു​തു​റ​ക്കു​ന്ന​വ​രാ​ണു ന​മ്മ​ൾ. അ​മി​ത​മാ​യ വ​ർ​ക്ക്ഔ​ട്ടു​ക​ൾ​ക്കു മു​ന്പ് വൈ​ദ്യ​പ​രി​ശോ​ധ​ന ചെ​യ്യ​ണം. അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​മു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തി അ​ത് ക്ര​മ​പ്പെ​ടു​ത്ത​ണം.


* കൊ​ള​സ്ട്രോ​ൾ പ​രി​ധി​ക്കു​ള്ളി​ൽ നി​ർ​ത്ത​ണം. വേ​ണ്ടി​വ​ന്നാ​ൽ സ്റ്റാ​റ്റി​ൻ മ​രു​ന്നു​ക​ൾ ക​ഴി​ച്ച് എ​ൽ​ഡി​എ​ൽ 50 ൽ ​താ​ഴെ​യാ​ക്ക​ണം.
* നെ​ഞ്ചി​ലെ അ​സ്വാ​സ്ഥ്യം, ഇ​സി​ജി​യി​ൽ വ്യ​തി​യാ​ന​ങ്ങ​ൾ, പാ​ര​ന്പ​ര്യ​പ്ര​വ​ണ​ത, ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഇ​വ​യേ​തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സി​ടി, ആ​ൻ​ജി​യോ​ഗ്രാ​ഫി ചെ​യ്തു നോ​ക്ക​ണം; പ്ര​ത്യേ​കി​ച്ച് ക​ഠി​ന വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നു മു​ന്പ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ജോ​ർ​ജ് ത​യ്യി​ൽ
MD, FACC, FRCP സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്,
ലൂ​ർ​ദ് ആ​ശു​പ​ത്രി എ​റ​ണാ​കു​ളം

Leader Page

വില്ലൻ വാക്സിനല്ല കോവിഡ് തന്നെ

നിഴലായ് മരണം -2 

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന ഔ​ദ്യോ​ഗി​ക ഭാ​ഷ്യം ന​മ്മു​ടെ രാ​ജ്യ​ത്തെ വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തു​നി​ന്ന് ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യോ​ള​ജി ഇ​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.

കോ​വി​ഡും കു​ഴ​ഞ്ഞു​വീ​ണു​ള്ള മ​ര​ണ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​വ​രു​ടെ പ​ഠ​നം പ​റ​യു​ന്നു. വ​ള​രെ നാ​ളു​ക​ളെ​ടു​ത്ത് വി​ശ​ദ​മാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് സൊ​സൈ​റ്റി ഇ​തു ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് വ​ന്ന​വ​ർ​ക്ക് രോ​ഗ​സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് ഈ ​പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

ലോ​ക​മെ​ന്പാ​ടു​മാ​യി ഏ​ക​ദേ​ശം 80 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി പി​ടി​പെ​ട്ട​ത്. ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. 16 രാ​ജ്യ​ങ്ങ​ളി​ലെ 36 സെ​ന്‍റ​റു​ക​ളി​ലാ​യി ന​ട​ന്ന പ​ഠ​ന​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചു

. അ​സു​ഖം ബാ​ധി​ച്ച് വീ​ട്ടി​ൽ​ത​ന്നെ വി​ശ്ര​മി​ച്ച് ഭേ​ദ​മാ​യ​വ​ർ, ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന​വ​ർ, ഐ​സി​യു​വി​ൽ ആ​യ​വ​ർ എ​ന്നി​ങ്ങ​നെ തി​രി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, കോ​വി​ഡ് ബാ​ധി​ത​ര​ല്ലാ​ത്ത​വ​രേ​ക്കാ​ൾ ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത ഇ​വ​ർ​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നു ക​ണ്ടെ​ത്തി. കോ​വി​ഡ് ബാ​ധി​ച്ച് ആ​റു​മാ​സ​ത്തി​നു​ശേ​ഷം ഇ​വ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​ൾ​സ് വേ​വ് വെ​ലോ​സി​റ്റി (PWV) കോ​വി​ഡ് ബാ​ധി​ക്കാ​ത്ത​വ​രേ​ക്കാ​ൾ ഇ​വ​ർ​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഹൃ​ദ​യ​ത്തി​ലെ ധ​മ​നി​ക​ളു​ടെ കാ​ഠി​ന്യ​ത്തെ​യാ​ണ് പ​ൾ​സ് വേ​വ് വെ​ലോ​സി​റ്റി സൂ​ചി​പ്പി​ക്കു​ന്ന​ത്. ധ​മ​നി​ക​ളു​ടെ കാ​ഠി​ന്യം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത കൂ​ടും. സാ​ധാ​ര​ണ പ്രാ​യ​മാ​യ​വ​രി​ലും പ്ര​മേ​ഹ​രോ​ഗി​ക​ളി​ലും നോ​ണ്‍ ആ​ൽ​ക്ക​ഹോ​ളി​ക് ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ​ക്കു​മൊ​ക്കെ​യാ​ണ് പ​ൾ​സ് വേ​വ് വെ​ലോ​സി​റ്റി കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

എ​ന്നാ​ൽ, കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി ആ​റു​മാ​സ​ത്തി​നു​ശേ​ഷം പ​രി​ശോ​ധി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ഈ ​അ​വ​സ്ഥ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​യു​ടെ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ൾ​ക്ക് ഇ​തി​നു​ള്ള സാ​ധ്യ​ത വ​ള​രെ​ക്കൂ​ടു​ത​ലാ​ണെ​ന്നും ഗ​വേ​ഷ​ണം ക​ണ്ടെ​ത്തി.

കോ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ കാ​ഠി​ന്യ​മ​നു​സ​രി​ച്ച് ഹൃ​ദ്‌​രോ​ഗ​സാ​ധ്യ​ത കൂ​ടു​മെ​ന്നും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, കോ​വി​ഡ് വാ​ക്സി​നും ഹൃ​ദ്‌​രോ​ഗ ബാ​ധ​യും സം​ബ​ന്ധി​ച്ച പ​ഠ​നം ഇ​വ​ർ ന​ട​ത്തി​യി​ട്ടി​ല്ല. വാ​ക്സി​നും രോ​ഗ​സാ​ധ്യ​ത​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള പ​ല പ​ഠ​ന​ങ്ങ​ളും പ​റ​യു​ന്ന​ത്.

കോ​​​​​​​​​​​വി​​​​​​​​​​​ഡി​​​​​​​​​​​ന്‍റെ അ​​​​​​​​​​​ന​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​ഫ​​ലം

ഡോ. ​​​​​​​​​​​ടി.​​​​​​​​​​​കെ.​​​​​​​​​​​ ജ​​​​​​​​​​​യ​​​​​​​​​​​കു​​​​​​​​​​​മാ​​​​​​​​​​​ർ
(കാ​​​​​​​​​​​ർ​​​​​​​​​​​ഡി​​​​​​​​​​​യോ വാ​​​​​​​​​​​സ്കു​​​​​​​​​​​ല​​​​​​​​​​​ർ ആ​​​​​​​​​​​ൻ​​​​​​​​​​​ഡ് തൊ​​​​​​​​​​​റാ​​​​​​​​​​​സി​​​​​​​​​​​ക് സ​​​​​​​​​​​ർ​​​​​​​​​​​ജ​​​​​​​​​​​റി വി​​​​​​​​​​​ഭാ​​​​​​​​​​​ഗം മേ​​​​​​​​​​​ധാ​​​​​​​​​​​വി, മെ​​​​​​​​​​​ഡി​​​​​​​​​​​ക്ക​​​​​​​​​​​ൽ സൂ​​​​​​​​​​​പ്ര​​​​​​​​​​​ണ്ട്, കോ​​​​​​​​​​​ട്ട​​​​​​​​​​​യം മെ​​​​​​​​​​​ഡി​​​​​​​​​​​ക്ക​​​​​​​​​​​ൽ കോ​​​​​​​​​​​ള​​​​​​​​​​​ജ്)

കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ങ്ങ​ൾ പ​ണ്ടും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന്‍റെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ്. യു​വാ​ക്ക​ളി​ലെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം കോ​വി​ഡി​ന്‍റെ അ​ന​ന്ത​ര​ഫ​ലം ത​ന്നെ​യാ​ണെ​ന്നു കാ​ണാ​ൻ ക​ഴി​യും. നേ​ര​ത്തെ ഹൃ​ദ്‌​രോ​ഗ​മു​ള്ള​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ, പു​റ​മേ അ​സു​ഖ​മൊ​ന്നു​മി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ​യും മ​ധ്യ​വ​യ​സ്ക​രു​ടെ​യു​മൊ​ക്കെ പെ​ട്ടെ​ന്നു​ള്ള മ​ര​ണം കോ​വി​ഡ് ഇ​ഫ​ക്ട് ത​ന്നെ​യെ​ന്ന് യൂ​റോ​പ്പി​ൽ ന​ട​ന്ന പ​ല പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണം, ഹൃ​ദ​യ​മി​ടി​പ്പി​ൽ വ്യ​തി​യാ​നം വ​രു​ന്ന​തും ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ത്തി​ന്‍റെ ഒ​ഴു​ക്ക് ഇ​ല്ലാ​താ​കു​ന്ന​തു​മാ​ണ്. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ശ​രീ​ര​ത്തി​ൽ വീ​ക്കം (inflammation) ഉ​ണ്ടാ​കാ​റു​ണ്ട്. പ​നി​യോ മ​റ്റ് അ​സു​ഖ​ങ്ങ​ളോ വ​രു​ന്പോ​ൾ ഈ ​വീ​ക്കം എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. പ​ക്ഷേ, കോ​വി​ഡ് ബാ​ധി​ത​രി​ൽ ഇ​ത് ദീ​ർ​ഘ​കാ​ലം നി​ൽ​ക്കു​ക​യും ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യും. ശ​രീ​ര​ത്തി​ലെ ഈ ​വീ​ക്കം എ​ൻ​ഡോ​തെ​ലി​യ​ത്തെ ബാ​ധി​ക്കും.

ഹൃ​ദ​യം, ര​ക്ത​ക്കു​ഴ​ലു​ക​ൾ, ലിം​ഫ് നാ​ളി​ക​ൾ എ​ന്നി​വ​യു​ടെ ഉ​ൾ​വ​ശ​ത്തെ കോ​ശ​ങ്ങ​ളു​ടെ ഒ​രു നേ​ർ​ത്ത പാ​ളി​യാ​ണ് എ​ൻ​ഡോ​തെ​ലി​യം. ര​ക്ത​ചം​ക്ര​മ​ണം സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പാ​ളി​യാ​ണി​ത്. ഈ ​പാ​ളി​യി​ലു​ണ്ടാ​കു​ന്ന വീ​ക്കം ര​ക്ത​ക്കു​ഴ​ലു​ക​ളെ ബാ​ധി​ക്കു​ക​യും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. യൂ​റോ​പ്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ പ​ഠ​ന​ങ്ങ​ളി​ലും ഇ​തു വ്യ​ക്ത​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ന​മ്മു​ടെ രാ​ജ്യ​ത്ത് ഇ​തു സം​ബ​ന്ധി​ച്ച് കു​റ​ച്ചു പ​ഠ​ന​ങ്ങ​ളെ ന​ട​ന്നി​ട്ടു​ള്ളൂ. മ​ഹാ​രാ​ഷ​ട്ര​യി​ലും ബം​ഗ​ളൂ​രു​വി​ലും ന​ട​ന്ന പ​ഠ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പു​റ​ത്തു​വ​ന്നി​ട്ടു​ള്ളൂ. പ​ക്ഷേ, അ​തൊ​ന്നും വ​ള​രെ ഗ​ഹ​ന​മാ​യ​തോ ആ​ഴ​ത്തി​ലു​ള്ള​തോ ആ​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ള​ല്ല.

കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം അ​ല്ലെ​ങ്കി​ൽ പെ​ട്ടെ​ന്നു​ള്ള മ​ര​ണം ജ​നി​ത​ക​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടും ഉ​ണ്ടാ​കാ​റു​ണ്ട്. ജ​നി​ത​ക​മാ​യി ഇ​സി​ജി​യി​ൽ വ്യതിയാ​നമു​ള്ള കു​ടും​ബ​ങ്ങ​ളു​ണ്ട്. ചി​ല കു​ടും​ബ​ങ്ങ​ളി​ൽ അ​കാ​ല​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​മ്മ​ൾ കാ​ണാ​റു​ണ്ട്. ഇ​ത്ത​രം ജ​നി​ത​ക ച​രി​ത്ര​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് ബാ​ധ ഇ​ര​ട്ടി റി​സ്കാ​യി​രി​ക്കും.

ജിം ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്ക്ഔ​​​​​​​​​​​ട്ട് ക​​​​​​​​​രു​​​​​​​​​ത​​​​​​​​​ൽ വേ​​​​​​​​​ണം

ജി​മ്മി​ൽ ദി​വ​സേ​ന വ​ർ​ക്ക്ഔ​ട്ട് ചെ​യ്ത് ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ യു​വ​ത​ല​മു​റ ഏ​റെ ശ്ര​ദ്ധാ​ലു​ക്ക​ളാ​ണ്. ഇ​തൊ​രു ട്രെ​ൻ​ഡാ​യി ത​ന്നെ ഇ​പ്പോ​ൾ പ​ട​രു​ക​യാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും ജിം​നേ​ഷ്യ​ങ്ങ​ൾ നി​ര​വ​ധി.

പ​ക്ഷേ, ജി​മ്മി​ൽ വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ന്ന​വ​രു​ടെ വാ​ർ​ത്ത​ക​ളും നി​ര​വ​ധി. ഇ​തു പ​ല​രി​ലും വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ജി​മ്മി​ലെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. പ​ല​രും മ​സി​ലു കൂ​ട്ടാ​നും ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​നു​മാ​യി ഫു​ഡ് സ​പ്ലി​മെ​ന്‍റ​സ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

അ​തൊ​ന്നും വേ​ണ്ട​ത്ര ശാ​സ്ത്രീ​യ​മാ​യ​തോ പ​ഠ​ന​വി​ധേ​യ​മാ​യ​തോ അ​ല്ല. ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ വ​ഴി ക​ര​ളി​നും ഹൃ​ദ​യ​ത്തി​നും ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​വ​രു​ണ്ട്. മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം, ഒ​രു പ​നി​യോ മ​റ്റ് അ​സു​ഖ​മോ വ​ന്ന് ശ​രീ​രം പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തും മു​ന്പേ ജിം ​വ​ർ​ക്ക്ഔ​ട്ട് തു​ട​ങ്ങു​ന്ന​താ​ണ്.

കോ​വി​ഡി​നു​ശേ​ഷം ഏ​തു വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ലും വീ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളെ ബാ​ധി​ക്കു​ക​യും ര​ക്ത​ചം​ക്ര​മ​ണം കു​റ​യ്ക്കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ പ​നി​യും വൈ​റ​ൽ ഫീ​വ​റു​മൊ​ക്കെ​യു​ണ്ടാ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞേ വ്യാ​യാ​മം തു​ട​ങ്ങാ​വൂ. അ​തും പ​തു​ക്കെ തു​ട​ങ്ങി ഒ​രാ​ഴ്ച​കൊ​ണ്ടേ ഹെ​വി വ​ർ​ക്ക് ഔ​ട്ടി​ലേ​ക്കു നീ​ങ്ങാ​വൂ.

അ​തു​പോ​ലെ കു​ടും​ബ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ തീ​ർ​ച്ച​യാ​യും ജി​മ്മി​ൽ പോ​കു​ന്പോ​ൾ വ​ള​രെ ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം കു​ടും​ബ​പാ​ര​ന്പ​ര്യ​മു​ള്ള​വ​ർ​ക്ക് ‘ഹൈ​പ്പ​ർട്രോ​ഫി​ക് ഒ​ബ്സ്ട്ര​ക്‌​ടീ​വ് കാ​ർ​ഡി​യോമ​യോ​പ്പ​തി’ എ​ന്ന അ​വ​സ്ഥ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഹൃ​ദ​യ​പേ​ശി​ക​ളെ ക​ട്ടി​യാ​ക്കു​ന്ന ജ​നി​ത​ക രോ​ഗ​മാ​ണി​ത്. ഇ​ത്ത​രം പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ ക​ഠി​ന വ്യാ​യാ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണു ന​ല്ല​ത്.

വാ​​​​ക്സി​​​​നെ പ്ര​​​​തി​​​​യാ​​​​ക്കേ​​​​ണ്ട

ഡോ. ​​​​പ​​​​ദ്മ​​​​കു​​​​മാ​​​​ർ (പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്)

കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ കോ​വി​ഡ് അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ​യെ​ന്ന് പ​ല പ​ഠ​ന​ങ്ങ​ളും തെ​ളി​യി​ക്കു​ന്നു. അ​തേ​സ​മ​യം, വാ​ക്സി​ൻ ഇ​തി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ പ്ര​ചാ​രം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഒ​രു പ​ഠ​ന​ത്തി​ലും ഇ​തു തെ​ളി​ഞ്ഞി​ട്ടി​ല്ല.

മാ​ത്ര​മ​ല്ല, രോ​ഗം വ​ലി​യൊ​ര​ള​വു​വ​രെ വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​നും കാ​ഠി​ന്യം കു​റ​യ്ക്കാ​നും വാ​ക്സി​ൻ കൊ​ണ്ടു സാ​ധി​ച്ചു. അ​തി​നാ​ൽ വാ​ക്സി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തേ​ണ്ട. ന​മ്മു​ടെ നാ​ട്ടി​ൽ കോ​വി​ഡ് അ​നു​ബ​ന്ധ പ​ഠ​ന​ങ്ങ​ൾ പ​ല​തും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു.

കോ​വി​ഡ് ശ്വാ​സ​കോ​ശ​ങ്ങ​ളെ മാ​ത്ര​മാ​ണ് ബാ​ധി​ക്കു​ക എ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ നി​ഗ​മ​നം. എ​ന്നാ​ൽ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ പ​ഠ​ന​ങ്ങ​ളാ​ണ് ഇ​തു ധ​മ​നി​ക​ളെ​യും ബാ​ധി​ക്കു​മെ​ന്നും ഹൃ​ദ്‌​രോ​ഗ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും തെ​ളി​യി​ച്ച​ത്.

കോ​വി​ഡും ഹൃ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ജ്യ​ത്ത് ഇ​നി​യും ഫ​ല​പ്ര​ദ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​രി​നേ​ക്കാ​ൾ ഉ​പ​രി വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തു​നി​ന്നാ​ണ് അ​തു ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും വ​ള​രെ പ്ര​ധാ​നം. ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണാ​ൽ പെ​ട്ടെ​ന്നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​രു​പ​ക്ഷേ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യേ​ക്കും.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ഇ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. സി​പി​ആ​ർ, എ​ഇ​ഡി തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ൽ​നി​ന്ന് ചി​ല​ർ​ക്കെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​നാ​കും.

 

ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് ആദ്യ പ​ത്ത് സെ​ക്ക​ൻ​ഡു​ക​ൾ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. പ​ത്തു​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ന​ൽ​കു​ന്ന പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ലൂ​ടെ അ​യാ​ളെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞേ​ക്കും. അ​തേ​ക്കു​റി​ച്ച് നാ​ളെ.

Latest News

Corehub Up